ഭാവിയിൽ (2805ൽ) ഇലക്ട്രോണിക് മാലിന്യങ്ങളാൽ നിറയപ്പെട്ട ഭൂമി വൃത്തിയാക്കാൻ നിയോഗിച്ച വാൾ-ഇ എന്ന റോബോട്ടിന്റെ കഥയാണ് ഇത്. ഈവ എന്ന പേരിലെ ഒരു പെൺ റോബോട്ടുമായി പ്രേമത്തിലാകുന്ന വാൾ-ഇ ബഹികരാകാശത്തെത്തുകയും അവിടെ ആക്സിയം എന്ന കൃതൃമഗ്രഹത്തിൽ കഴിയുന്ന മനുഷ്യരുടെ ചിന്തയേയും പ്രവൃത്തിയേയും മാറ്റിമറിക്കുന്നതാണ് ഇതിവൃത്തം.
Language : Danish Gene : erotic drama IMDb : 7.7/10 Duration : 2hr 7minse
പടം ഇഷ്ട്ടായി 🥰👌 കുട്ടികള്‍ക്കെതിരെയുള്ള പീഡനക്കേസുകളില്‍ പ്രോസിക്യൂഷന് അഭിഭാഷകയാണ് മധ്യവയസ്സ് പിന്നിട്ട അന്ന. ഡോക്ടറായ പീറ്ററാണ് അന്നയുടെ ഭര്‍ത്താവ്. ഫ്രിദ, ഫാനി എന്നീ ഇരട്ടകളായ പെണ്മക്കളോടൊപ്പം സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്ന അവര്‍ക്കൊപ്പം താമസിക്കാനായി സ്വീഡനില്‍ താമസിച്ചിരുന്ന പീറ്ററിന്റെ ആദ്യ ഭാര്യയിലുള്ള കൌമാരക്കാരനായ മകൻ ഗുസ്താവ് എത്തുന്നത്തോടെ കുടുംബത്തില്‍ താളപ്പിഴകള്‍ തല പൊക്കിത്തുടങ്ങുന്നു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതെ ഗുസ്താവ് പീറ്ററുമായി കലഹിക്കുന്നു. അതിനിടെ അപ്രതീക്ഷിതമായി അന്ന ഗുസ്താവുമായി അടുക്കുന്നു. ആ അടുപ്പം അവരുടെയും അവര്‍ക്ക് ചുറ്റുമുള്ളവരുടെയും ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കപ്പൽചേതം സംഭവിച്ചു ഒരു ദ്വീപിൽ എത്തിപ്പെട്ട ഒരു Service Robot തുടർന്ന് ആ ദ്വീപിൽ Survive ചെയ്യുന്നതും അവിടുള്ള വന്യമൃഗങ്ങളുമായി സഹകരിച്ചു ഒരു വലിയ മാറ്റം തന്നെ ആ വന്യതയുടെ ഇടയിലേക്ക് കൊണ്ട് വരുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
കാണുന്ന പ്രേക്ഷകരെ പിടിച്ചിരുത്തും വിധം വളരെ Emotionally Touch ചെയ്ത് പോവുന്ന സിനിമ ഈ വർഷത്തെ ഏറ്റവും മികച്ച Animated Stuff ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.
Language : Korean Genre. : Action , comedy IMDB. : 6.4 / 10 Duration. : 2hr 10min
AD 1300 കാലഘട്ടത്തിൽ പുതിയതായി സ്ഥാപിതമായ കൊറിയന്‍ രാജ്യത്തിനു വേണ്ടി ചൈനയിലെ ചക്രവര്‍ത്തി രാജ്യത്തിന്റെ മുദ്രയും രാജ്യത്തിന്റെ പേരും ഒരു കപ്പലില്‍ കൊടുത്തു വിടുന്നു. യാത്രാമധ്യേ ഒരു തിമിംഗലത്തിന്റെ ആക്രമണത്തിൽ കപ്പല്‍ തകര്‍ന്ന് സമ്പത്തും രാജ്യമുദ്രയും നഷ്ടമാകുന്നു. അതന്വേഷിച്ച് നാവികസേനയും കടൽകൊള്ളക്കാരും രാജ്യമുദ്ര തിരിച്ച് എടുത്ത് പണം നേടാൻ ജീവിതത്തിൽ ഒരിക്കൽ പോലും കടലു കാണാത്ത കുറേ കാട്ടുകള്ളന്മാരും നടത്തുന്ന പോരാട്ടത്തിന്റെ കഥ തമാശയും ഗംഭീര ആക്ഷന്‍ രംഗങ്ങളും നിറഞ്ഞ ഒരു ചിത്രമാണ് ദി പൈറേറ്റ്സ്. 2014ൽ പുറത്തിറങ്ങിയ ഈ കൊറിയൻ ചിത്രം വലിയ നിലയിൽ നിരൂപക പ്രശംസയും സാമ്പത്തിക വിജയവും നേടുകയുണ്ടായി.
Language : Japanese Gerner. : Action, Martial arts
നൊബുഹിരോ വാറ്റ്സൂകിയുടെ Rurouni Kenshin: Meiji Swordsman Romantic Story എന്ന ലോകപ്രശസ്തമായ മാങ്ക സീരീസാണ് ഈ Trilogy ക്ക് ആധാരം. "ബട്ടോസായി" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഹിമുറ കെൻഷിൻ എന്ന സമുറായിയുടെ ത്രസിപ്പിക്കുന്ന കഥയാണ് ഈ 4 സിനിമകളിൽ പറയുന്നത്. ബകുമറ്റ്സു യുദ്ധത്തിന് ശേഷമുള്ള ജപ്പാനിലാണ് കഥ തുടങ്ങുന്നത്.
ചെയ്തുകൂട്ടിയ കൊലപാതകങ്ങളുടെ പാപബോധവും പേറി നടക്കുന്ന കെൻഷിൻ, തന്റെ പഴയകാലത്തെ പിന്നിലുപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്നു. പിന്നെ അവിടെ നടക്കുന്ന സംഭവപരമ്പരകളോടും, തന്നെ തേടിവരുന്ന, താൻ മറക്കാൻ ശ്രമിക്കുന്ന ഭൂതകാലത്തോടുമുള്ള കെൻഷിന്റെ പടവെട്ടലാണ് ഈ മൂന്നു ചിത്രങ്ങളിലൂടെ പറയുന്നത്. അതിഗംഭീരമായ ആക്ഷൻ കൊറിയോഗ്രാഫി ഈ trilogy യിലെ ഹൈലൈറ്റ് ആണ്. വന്നവനും പോയവനും നിന്നവനുമെല്ലാം കട്ടയ്ക്ക് കട്ടയ്ക്ക് നിക്കുന്ന കിടിലൻ വാൾപയറ്റുകൾ. കെൻഷിൻ ആയി ഇടിവെട്ട് പ്രകടനം കാഴ്ച്ചവെച്ച Takeru Satoh ജാപ്പനീസ് ആക്ടർ പ്രേക്ഷകരെ കൈയിലെടുക്കുമെന്നതിൽ സംശയമില്ല.